
യുക്രൈൻ-റഷ്യ യുദ്ധം; ‘ട്രംപ് വിചാരിച്ചാൽ യുദ്ധം നിർത്താം, അത് അദ്ദേഹത്തിന് മാത്രമേ സാധിക്കൂ’: യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് ഊന്നിപ്പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശേഷിയിൽ സെലെൻസ്‌കി ശക്തമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് സെലെൻസ്‌കി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ട്രംപിനെ പുകഴ്ത്തിയത്. സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന “ശക്തനായ മനുഷ്യൻ” എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “അദ്ദേഹം ഞങ്ങളുടെ ഭാഗത്ത് നിൽക്കുകയും മധ്യത്തിൽ തുടരാതിരിക്കുകയും ചെയ്‌താൽ, യുദ്ധം…