അബുദാബിയിൽ കൂടുതൽ വൈദ്യുത ബസ് സർവീസ് ആരംഭിച്ചു

അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാല് വൈദ്യുതബസുകൾ സർവീസാരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. പ്രദേശത്തെ വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ നിറവേറ്റുകയാണ് ലക്ഷ്യം. സാധാരണബസുകളിൽനിന്ന് വ്യത്യസ്തമായി 30 മീറ്റർ നീളമുള്ള പുതിയബസുകൾക്ക് 200 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പൊതുഗതാഗത സേവനത്തിനായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയസമയങ്ങളിൽ ഓരോ അരമണിക്കൂറിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവേളകളിലും സർവീസുകൾ ലഭ്യമാക്കും. അൽ റീം മാളിൽനിന്ന് ആരംഭിക്കുന്ന സർവീസ്…

Read More