
യു.എ.ഇയിൽ പുതിയ സകാത്ത് നിയമം; വിദേശത്തേക്ക് സകാത്ത് അയക്കാൻ അനുമതി വേണം
യു.എ.ഇയിൽ പുതിയ സകാത്ത് നിയമം വരുന്നു. സകാത്ത് ഫണ്ടുകളെ പൊതുധനമായി കണക്കാക്കി സകാത്തിന്റെ വിതരണവും ശേഖരണവും നിയമവിധേയമാക്കാൻ ലക്ഷ്യമിടുന്നതാണ് നിയമം. പുതിയ നിയമപ്രകാരം സകാത്ത് വിദേശത്തേക്ക് നൽകാൻ ലൈസൻസ് ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം ദിർഹം വരെ തടവും ലഭിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സകാത്ത് അർഹരിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ് യു.എ.ഇ പാർലമെന്റായി ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് സക്കാത്ത് തുകകൾ കൈമാറാൻ പ്രത്യേക ലൈസൻസ്…