വൈ.എസ്.ആർ.സി.പി നേതാവ് വല്ലഭനേനി വംശി അറസ്റ്റിൽ

മുൻ ഗണ്ണവാരം എം.എൽ.എയും വൈ.എസ്.ആർ.സി.പി നേതാവുമായ വല്ലഭനേനി വംശിയെ ആന്ധ്ര പോലീസ് ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഗണ്ണവാരത്തെ ടി.ഡി.പി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയവാഡയിലെ പടമറ്റ പോലീസ് ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഗണ്ണവാരം ടി.ഡി.പി ഓഫിസ് ആക്രമിച്ച കേസിലെ പരാതിക്കാരനായ സത്യവർധന്റെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് വംശിയുടെ അറസ്റ്റെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പടമറ്റ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ…

Read More

‘പണം തന്നവർക്ക് തന്നെ വോട്ട് ചെയ്യും’ ; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് വൈ എസ് ആർ സി പി പ്രവർത്തകർ

ആന്ധ്രയിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പണം നൽകിയവർക്ക് തന്നെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തിരുപ്പതിയിലെ വൈഎസ്ആർസിപി പ്രവർത്തകർ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങളാണിത്. വോട്ട് ചെയ്താല്‍ നല്‍കാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടര്‍മാരുടെ വീഡിയോ രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ, പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ള ഈ വീഡിയോ ഏത് പാർട്ടിയുടേതാണെന്ന് വ്യക്തമായിട്ടില്ല. വൈഎസ്ആര്‍സിപി…

Read More