പ്രീമിയം ലൈറ്റ് അവതരിപ്പിച്ച് യൂട്യൂബ്; നിരക്ക് യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രം

ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു. പരസ്യരഹിത വീഡിയോ സ്ട്രീമിംഗ് മാത്രം ആഗ്രഹിക്കുന്ന, എന്നാൽ സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയത്തിന്‍റെ മുഴുവൻ വിലയായ 13.99 ഡോളർ (1,200 രൂപ) നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കുള്ളതാണ് യൂട്യൂബ്…

Read More

ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; അപവാദ പ്രചാരണം അവസാനിപ്പിക്കണം: യൂട്യൂബ് ചാനലുകൾക്കെതിരെ നവീൻ ബാബുവിന്റെ മകൾ

കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്….

Read More

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരോട് കർശന നിലപാടുമായി യുട്യൂബ്

ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യുട്യൂബ്. തെറ്റിദ്ധാരണാജനകമായ വീഡിയോ ടൈറ്റിലുകൾ, തമ്പ്‌നെയിലുകൾ എന്നിവയ്ക്കെതിരെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വീഡിയോയിൽ ഇല്ലാത്ത ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ‘അതിശയകരമായ ക്ളിക്ക്‌ബെയ്റ്റ്’ എന്നാണ് യുട്യൂബ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചില ടൈറ്റിലുകളും തമ്പ്‌നെയിലുകളും യുട്യൂബ് ഉപഭോക്താക്കളെ കബളിപ്പിക്കുകയും നിരാശരാക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യ ബ്ളോഗ് പോസ്റ്റിൽ കമ്പനി ചൂണ്ടിക്കാട്ടി. അടിയന്തരമായി എതെങ്കിലും കാര്യത്തെക്കുറിച്ചോ പ്രധാനപ്പെട്ട എന്തെങ്കിലും വിവരത്തെക്കുറിച്ചോ തിരയുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുക എന്നും യുട്യൂബ് വ്യക്തമാക്കുന്നു. ബ്രേക്കിംഗ് ന്യൂസുകളും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളുന്ന…

Read More

യൂട്യൂബർമാർക്ക് സന്തോഷ വാർത്ത! ഷോർട്സ് വീഡിയോകൾ ഇനി മൂന്ന് മിനിറ്റ് വരെ

പുത്തൻ അപ്ഡേറ്റുമായി യൂട്യൂബും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. അപ്പോൾ യൂട്യൂബിന് എങ്ങനെ മാറിനില്‍ക്കാൻ പറ്റും. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് ഈ പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ്…

Read More

അക്കൗണ്ടുകളും വിഡിയോകളും ഡിലീറ്റ് ചെയ്തു; പിന്നാലെ മാപ്പ് പറഞ്ഞ് യൂട്യൂബ്

ഒരു ദിവസം പെട്ടെന്ന് യുട്യൂബ് ക്രിയെറ്റേഴ്സിന് അവരുടെ അക്കൗണ്ടോ വിഡിയോകളോ ഒന്നും കാണാനും ആക്സസ് ചെയ്യാനോ സാധിക്കുന്നില്ല. മാത്രമല്ല ചില ചാനലുകളും വിഡിയോകളും നീക്കം ചെയ്യപ്പെട്ടിട്ടുമുണ്ട്. സ്പാമും വഞ്ചനാപരമായ പ്രവർത്തനങ്ങളും തെറ്റായി ആരോപിച്ചാണ് വിഡിയോകൾ നീക്കം ചെയ്തത്. എന്തായാലും ഈ സാങ്കേതിക പ്രശ്നത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബ് രം​ഗത്തെത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ എല്ലാ ചാനലുകളും പരമാവധി വിഡിയോകളും പുനഃസ്ഥാപിച്ചതായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഏറ്റവും പുതിയ അപ്‌ഡേറ്റിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ചില യൂട്യൂബ്…

Read More

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു; ചാനലിൽ ക്രിപ്‌റ്റോ കറൻസിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തതായി റിപ്പോർട്ടുകൾ. ചാനലിൽ ഇപ്പോൾ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. “Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION” എന്ന കാപ്‌ഷൻ നൽകി ഒരു തത്സമയ സ്‌ട്രീമിംഗ്…

Read More

കുട്ടികൾ യൂട്യൂബിൽ എന്തു കാണുന്നു, വീഡിയോ അപലോഡ് ചെയ്യുന്നുണ്ടോ എന്നെല്ലാം അറിയാം; പുതിയ ഫീച്ചറുമായി യൂട്യൂബ്

യൂട്യൂബിന്റെ സ്ഥിരം യൂസേഴ്സാണോ നിങ്ങളുടെ കുട്ടികൾ? അവർ എന്താണ് യൂട്യൂബിൽ കാണുതെന്നും അപലോഡ് ചെയ്യുന്നതെന്നും നിങ്ങൾക്ക് കൃത്യമായി അറിയാമോ? ഇല്ലെങ്കിൽ ആശങ്കപ്പെടണ്ട. കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യൂട്യൂബ്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും പോലും സാരമായി ബാധിക്കാൻ ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങൾക്ക് കഴിയും. ഫാമിലി സെന്റര്‍ ഹബ്ബ് എന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം…

Read More

യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും

യൂട്യൂബിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫിനിഷ്. ഒരൊറ്റൊരാൾ യൂട്യൂബിൽ ചുവടു വച്ചതോടെ സംഭവ ബഹുലമായ മണിക്കൂറുകളിലൂടെയാണ് യൂട്യൂബ് കടന്നുപോയത്. ഇന്നലെ വൈകിട്ട് ചാനൽ തുടങ്ങുന്നുവെന്ന് റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ കോടാനകോടി മനുഷ്യരാണ് യൂട്യൂബിലേക്ക് ഇരച്ചെത്തിയത്. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ രം​ഗപ്രവേശനം. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത് 10 മണിക്കൂറുകൾ കൊണ്ടാണ്. യൂട്യൂബിൽ 132 ദിവസം കൊണ്ട് 10 മില്യൺ പിന്നിട്ട മിസ്റ്റർ ബീസ്റ്റിന്റെ…

Read More

ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും നിരോധിക്കും: കാരണം വ്യക്തമാക്കി പാക് സർക്കാർ

മുഹറം പ്രമാണിച്ച് ജൂലായ് 13 മുതൽ 18 വരെ ആറ് ദിവസത്തേക്ക് ഫേസ്ബുക്ക്, യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ ഒരുങ്ങുന്നു. പഞ്ചാബിൽ മുഹറം 6 മുതൽ 11 വരെ (ജൂലായ് 13- 18) കാലയളവിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിന്റെ കാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്‌തെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയിൽ വിദ്വേഷപരമായ…

Read More

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ് നീക്കം ചെയ്തത്. സഞ്ജുവിൻറെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു….

Read More