പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു: അപകടത്തിൽ സുഹൃത്തുക്കൾ മരിച്ചു

പാലക്കാട് കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രി 10.15-നാണ് അപകടം.

Read More

കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന്‍ (26) ആണ് മരിച്ചത്. ഇന്ന്bus-and-bike-accident-death-kottayam ഉച്ചയ്ക്ക് ഒന്നരയോടെ കെ.കെ. റോഡില്‍ വടവാതൂര്‍ മാധവന്‍പടിക്ക് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വന്‍…

Read More

തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

തൃശൂർ ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രൻറെ മകൻ വിജീഷാണ്(27) മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പന്തല്ലൂർ ഭാഗത്തുനിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് നിഗമനം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More