
പെൺസുഹൃത്തിന്റെ വീടിനും വാഹനത്തിനും തീയിട്ടു; പ്രതി അറസ്റ്റിൽ
കൊച്ചി പെരുമ്പാവൂരിൽ ഇരിങ്ങോളിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ ആക്രമണം. കൊല്ലം സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. പെൺ സുഹൃത്തിന്റെ വീടിനും സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനവും തീ വെയ്ക്കുകയായിരുന്നു. യുവതി യുവാവുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് അനീഷ് യുവതിയുടെ വീട്ടിലെത്തുന്നത്. യുവാവ് പലതവണ വാതിൽ മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ ബൈക്കിനും തീയിടുകയായിരുന്നു….