
രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോൾ യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോഴാണ് യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. തീവ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിക്കുകയാണ്. രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കണം. മറ്റ് സർക്കാറുകളെ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഭീകരാക്രമണം ബി.ജെ.പി സർക്കാർ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.