
കൈകാലുകൾ ബന്ധിച്ചു, വായ മൂടിക്കെട്ടി; യോഗ അധ്യാപകനെ ജീവനോടെ കുഴിച്ചു മൂടി, മൃതദേഹം കണ്ടെത്തിയത് മൂന്നുമാസത്തിന് ശേഷം
ഹരിയാനയിലെ ഛർഖി ദാദ്റിയിൽ യോഗ അധ്യാപകനെ ജീവനോടെ കുഴിച്ചിട്ടു. തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തുന്നുവെന്നാരോപിച്ചാണ് രോഹ്തക്കിലെ യോഗ അധ്യാപകനായ ജഗ്ദീപിനെ യുവാവ് ജീവനോടെ കുഴിച്ചു മൂടിയാണ്. സംഭവം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് ജഗ്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 24നാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 24ന് സ്കൂളിൽ നിന്ന് ജോലി കഴിഞ്ഞ മടങ്ങുന്ന വഴിക്കാണ് ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഓടിരക്ഷപ്പെടുന്നതിന് ജഗ്ദീപിന്റെ കൈകാലുകൾ കൂട്ടിക്കെട്ടുകയും ശബ്ദമുണ്ടാക്കുന്നത് പുറത്തറിയാതിരിക്കാൻ വായയും മൂടിക്കെട്ടി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുണ്ടാക്കിയ ഏഴടി…