
ലോക സന്തോഷ ദിനം: 303 തൊഴിലാളികൾക്ക് ജി.ഡി.ആർ.എഫ്.എയുടെ ധനസഹായം
ലോക സന്തോഷ ദിനത്തിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു. പ്രവാസി തൊഴിലാളികളായ 303 പേർക്കാണ് 500 ദിർഹം വീതം സമ്മാനമായി നൽകിയത്. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർരി, അസിസ്റ്റൻറ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. തൊഴിലാളികളുടെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും അംഗീകരിക്കുന്നതിനായി…