
2026 ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരം; ബഹ്റൈൻ- ഇന്തോനേഷ്യ പോരാട്ടം ഇന്ന്
ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. ഇന്തോനേഷ്യക്കെതിരെ അവരുടെ തട്ടകമായ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് പ്രാദേശിക സമയം 4.45നാണ് മത്സരം. ജയം അനിവാര്യമായ മത്സരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ജപ്പാനോടേറ്റ തോൽവിയോടെ ടീം ഗ്രൂപ് സിയിൽ ആറ് പോയന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സമാന പോയന്റുമായി നാലാം സ്ഥാനത്ത് തുടരുന്ന ഇന്തോനേഷ്യക്കും ജയം അനിവാര്യമാണ്. ഹോം മാച്ചെന്ന പരിഗണനയാണ് അവർക്കുള്ള ബലം. മൂന്ന് പോയന്റ് നേടുക എന്നത്…