റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം. സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള…

Read More

റംസാൻ മാസം ഇളവ്: മാർച്ച് 2 മുതൽ 31 വരെ സർക്കാർ ജീവനക്കാരായ മുസ്‌ലിംകൾക്ക് 4 മണി വരെ ജോലിയെന്ന് തെലങ്കാന

മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് റംസാൻ മാസം ജോലി സമയത്തിൽ ഇളവ് നൽകി കോൺഗ്രസ് നിയന്ത്രണത്തിലുള്ള തെലങ്കാന സംസ്ഥാന സർക്കാർ. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ മുസ്ലിം ജീവനക്കാർ ജോലി നേരത്തെ അവസാനിപ്പിക്കാൻ പാടില്ലെന്നും…

Read More

കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നു; പി.പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാൾ: ആർ ബിന്ദു

പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കുറേകൂടി നിർമാണാത്മകമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കുന്നില്ല എന്നായിരുന്നു ഇതുവരെ ചർച്ച. നടപടിയെടുത്തപ്പോൾ അതിനെപ്പറ്റിയായി ചർച്ച. ചർച്ചക്ക് എന്തെങ്കിലും വിഷയം വേണമെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്ക് ജാമ്യം…

Read More

മികച്ച രീതിയിലാണ് പോലീസ് ശബരിമലയിൽ പ്രവർത്തിക്കുന്നത്: ജില്ലാ പോലീസ് മേധാവി

പോലീസ് മികച്ച രീതിയിൽ ആണ് ശബരിമലയിൽ പ്രവർത്തിക്കുന്നത് എന്നും ഭക്തജനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിനോദ് കുമാർ പറഞ്ഞു. ശബരിമല ദർശനത്തിന് തുലാമാസ പൂജകൾക്കായി നട തുറന്നതുമുതൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തുലാമാസ പൂജകൾക്കായി നട തുറന്ന പതിനാറാം തീയതി 11,965 പേരാണ് വിർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തത്. അതിനുശേഷം ഇതുവരെയും ഓരോ ദിവസവും ശബരിമലയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ശബരിമലയിൽ ഉദയാസ്തമന പൂജക്കും…

Read More

മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; അധ്യാപിക ഉൾപ്പെടെ 2 പേർ മരിച്ചു

തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികൾ മരിച്ചു. പൊള്ളലേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം. മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.

Read More

മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികളെ രക്ഷപ്പെടുത്തി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

Read More

വാട്സാപ്പിൽ എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ; പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നതായി റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള സംവിധാനം ഉൾപ്പെടുത്താനുള്ള ശ്രമവും വാട്സാപ്പ് നടത്തുന്നുണ്ട്. വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്. നിർമാണ ഘട്ടത്തിലുള്ള ഈ ഫീച്ചർ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് പരീക്ഷിക്കുവാൻ സാധിക്കില്ല. വാട്സാപ്പ് ആപ്പിൽ ഫീച്ചർ…

Read More

കങ്കണ സെറ്റിലേക്ക് വരുന്നത് മനുഷ്യ സ്ത്രീയായല്ല: നടൻ വിശാഖ്

 എമർജൻസിയാണ് കങ്കണയുടെ വരാനിരിക്കുന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നതും നടി തന്നെയാണ്. അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ഇന്ദിരാ ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. തേജസ് എന്ന സിനിമയിലും കങ്കണയ്ക്കൊപ്പം വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയെക്കുറിച്ച് വിശാഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ വിശാഖിൻ്റെ വാക്കുകൾ ‘കങ്കണ സെറ്റിലേക്ക് ഒരു മനുഷ്യ സ്ത്രീ ആയല്ല വരുന്നത്. അവരുടെ കൂടെ ബ്ലാക്ക് ക്യാറ്റ്സ് ഉണ്ട്. കോൺവോയ്…

Read More

കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി

ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് സര്‍വീസുകളിലും ആയി തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് ഉപയോഗിച്ച്‌ യാത്ര ചെയ്യാൻ സാധിക്കുന്നത്. ട്രാക്കിംഗ് സംവിധാനം നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ പരീക്ഷണഘട്ടത്തിലാണ്. കാസര്‍കോട്, വയനാട്, കോട്ടയം, എറണാകുളം ജില്ലകളിലെ ചില സിറ്റി ബസ്സുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ചലോ ആപ്പില്‍…

Read More

ശ്രദ്ധിക്കുക… ഇരുന്ന് ജോലി ചെയ്യുന്നവര്‍ കിടപ്പാകാതിരിക്കാന്‍

പൊതുവെ ജീവിതശൈലികള്‍ രോഗങ്ങള്‍ക്കു വഴിയൊരുക്കുന്നതുപോലെ മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യം കവര്‍ന്നെടുക്കുന്നുണ്ട്. മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലികള്‍ വിട്ടുമാറാത്ത കഴുത്തു വേദന, പുറം വേദന എന്നിവയ്ക്കു കാരണമാകുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ കിലോമീറ്ററുകള്‍ ബൈക്കില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്ക് ഡിസ്‌ക്കിന് പ്രശ്‌നങ്ങള്‍, നടുവേദന, ചെറുപ്രായത്തില്‍ തന്നെ തുടങ്ങുന്നു. ഏറെ നേരം കുനിഞ്ഞിരുന്നു ജോലി ചെയ്യേണ്ടി വരുന്ന വീട്ടമ്മമാര്‍ക്കും നട്ടെല്ലിനു സമ്മര്‍ദ്ദം ഉണ്ടാകുന്നു. കൃത്യമായി വ്യായാമം ചെയ്തും ജോലിക്കിടയില്‍ ആവശ്യത്തിന് ഇടവേളകള്‍ കണ്ടെത്തിയും ഈ ആധുനിക തൊഴില്‍ ജന്യരോഗങ്ങളെ…

Read More