ആശ വർക്കർമാരുടെ ക്ഷേമം ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ആശാ വർക്കർമാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശിയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം. ആശ പ്രവര്‍ത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പ്രധാന നിർദ്ദേശങ്ങൾ ആശ പ്രവർത്തകർ സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്ക് ആനുപാതികമായി വേതനം നൽകുന്നില്ലെന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഭാവന…

Read More

വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളി മരിച്ചു ; സംഭവം കോഴിക്കോട് വടകരയിൽ

വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര ചോറോടാണ് ഇന്ന് ഉച്ചടയോടെ അപകടമുണ്ടായത്. വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതിയത്. ഭിത്തി തേയ്ക്കുന്നതിന്‍റെ തൊട്ടു താഴെ തന്നെയായിരുന്നു കിണറുണ്ടായിരുന്നത്. സ്ഥലത്ത് പണിയെടുക്കുകയായിരുന്ന നാലു തൊഴിലാളികള്‍ കിണറ്റിനരികിലെത്തിയിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ…

Read More

ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊച്ചി തോപ്പുംപടിയിലെ ലോഡ്ജിലാണ് ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെ (26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത തോപ്പുംപടി…

Read More

എന്തു ജോലിയും ചെയ്യും, എത്ര വയ്യെങ്കിലും ജോലിക്ക് പോകും: ജോയിയെ കുറിച്ച് അമ്മ മെൽഹി

എന്തു ജോലിയും ചെയ്യും, എത്ര വയ്യെങ്കിലും ജോലിക്ക് പോകുമെന്ന് തമ്പനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കുറിച്ച് അമ്മ മെൽഹി. ‘‘ മകനായിരുന്നു ഏക ആശ്രയം. രാവിലെ 6 മണിക്കാണ് ജോലിക്ക് പോകുന്നത്. 5 മണിയാകുമ്പോൾ തിരിച്ചുവരേണ്ടതാണ്. എന്തു ജോലിക്ക് വിളിച്ചാലും പോകും. വിശ്രമമില്ലാതെ ജോലി ചെയ്യും. ഒരു ജോലിയുമില്ലെങ്കിൽ ആക്രിയെങ്കിലും പെറുക്കാൻ പോകും. ഒരിക്കലും വെറുതെ ഇരിക്കില്ല. എത്ര വയ്യെങ്കിലും ജോലിക്ക് പോകും’’–ജോയിയുടെ അമ്മ മെൽഹി പറയുന്നു. ജോയി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം….

Read More

‘ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നത്’; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു. നേരത്തെ നാദാപുരം എംഎൽഎയായിരുന്നു ബിനോയ് വിശ്വം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ‘നാദാപുരത്തെ സിപിഎം…

Read More

ഇരിട്ടിയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ

സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെയുളളവർ മാത്രം ആദ്യ റാങ്കുകളിൽ വന്നതോടെ, കണ്ണൂർ ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. അർഹതയുളളവരെ തഴഞ്ഞ് ഇഷ്ടക്കാരെ സിപിഎം ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാൽ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ.  ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതിൽ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക്…

Read More

മലപ്പുറത്ത് കുഴഞ്ഞുവീണ നിർമാണ തൊഴിലാളി മരിച്ചു; സൂര്യാതപമെന്ന് സംശയം

മലപ്പുറത്ത് കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരിച്ച 63കാരന്റെ മരണ കാരണം സൂര്യാതപമെന്ന് സംശയം. നിർമാണ തൊഴിലാളിയായ മലപ്പുറം പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫയാണ് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങായി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണത്. തളർന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു

Read More

വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട് തിരുവമ്പാടിയില്‍  ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ്  ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്. വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്. തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ്…

Read More

മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. 

Read More

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനമെന്ന് സ്ഥിരീകരിച്ച് പൊലീസ്; 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.  തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു.  ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദ്ദനം…

Read More