വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി കെഎസ്‌ആർടിസിയുടെ കിടിലൻ ഉല്ലാസയാത്ര; അതും 200രൂപയ്‌ക്ക്

വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനറ്റോറിയം, പഴശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്‌ക്കൽ ബീച്ച്,…

Read More

നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയിൽ ഹോസ്റ്റല്‍  വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട്  തേടി.15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.  ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ചികിത്സയില്‍…

Read More

മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; അധ്യാപിക ഉൾപ്പെടെ 2 പേർ മരിച്ചു

തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികൾ മരിച്ചു. പൊള്ളലേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം. മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക നിറഞ്ഞു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി.

Read More

വിവാഹ രജിസ്ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ആലപ്പുഴയിലെ…

Read More

‘പ്രായമായാൽ പലരും കുടുംബങ്ങളിൽ ഒറ്റപ്പെടുന്നു’; പി സതീദേവി

മുതിർന്ന സ്ത്രീകൾക്കായി പകൽ വീടുകളൊരുക്കണമെന്ന് അറിയിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. വാർദ്ധക്യകാലത്ത് കുടുംബങ്ങളിൽപ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകൽ വീട് ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്ന് സതീദേവി അഭ്യർത്ഥിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാരിന് കമ്മീഷൻ ശുപാർശയായി നൽകും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ. ‘നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവർ പോലും പ്രായമായാൽ കുടുംബങ്ങളിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും…

Read More

‘മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ല’; ചിത്രയെ പിന്തുണച്ച് ഖുഷ്ബു

അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശമായെത്തിയ ​ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു രം​ഗത്ത്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.  അതേസമയം, ചിത്രയെ പിന്തുണക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനുൾപ്പെടെ നടത്തിയത്. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം…

Read More

സ്ത്രീകളുടെ ആരോഗ്യവും ആയുര്‍വേദവും; അറിഞ്ഞിരിക്കാം

ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍.  ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണിത്. ഇതു നിസാരമായി കാണേണ്ട ഒരു രോഗമല്ല. കാരണം…

Read More

ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കെ.എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.  മന്ത്രി വീണ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള…

Read More

വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കി

വനിതാ സംവരണ ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ലോക്‌സഭയില്‍ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലില്‍ വോട്ടെടുപ്പ് നടന്നതെങ്കിൽ, രാജ്യസഭയില്‍ ഇലക്ട്രോണിക് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഇതോടെ ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നു. ഇന്നലെ ബില്ലുമായി സംബന്ധിച്ച് എട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ലോക്‌സഭയില്‍ നടന്നത്. ബില്‍…

Read More