കോഴിക്കോട് ലഹരിവേട്ട; കഞ്ചാവുമായി സ്ത്രീ പിടിയിൽ

കോഴിക്കോട് നഗരത്തിലേക്കു കഞ്ചാവ് വിൽപനയ്ക്കായി എത്തിയസ്ത്രീയെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വിൽപനയ്ക്കായി കൊണ്ടു വന്ന 4.331 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. വെസ്‌റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ കമറുനീസയെയാണ് റെയിൽവെ സ്‌റ്റേഷൻ റോഡിൽനിന്നും വ്യാഴാഴ്‌ച രാവിലെ പിടികൂടിയത്. പരിശോധനയിൽ ഷോൾഡർ ബാഗിൽനിന്നു കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു കഞ്ചാവും ബ്രൗൺ ഷുഗറും പിടികൂടിയ കേസിൽ ഇവർക്കെതിരെ കുന്ദമംഗലം ‌സ്റ്റേഷനിൽ കേസ് നേരത്തെ നിലവിലുണ്ട്. ഇതിൽ ഇവർ 5 വർഷം ജയിൽ…

Read More