ഉത്സവത്തിന് അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ഉടമക്കെതിരേയും ക്ഷേത്ര ഭാരവാഹികൾക്കെതിരേയും കേസ്

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.  നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത്…

Read More

ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; തടവ് ശിക്ഷ ശരിവച്ച് കോടതി

വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്. കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്. സ്വർണം ബാങ്കിൽ പണയം വച്ചതിനുശേഷം ലോക്കറിൽ വച്ചതായുള്ള…

Read More

അനുമതി ഇല്ലാതെ സ്ഥലം നികത്തി ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അജ്മാൻ നഗരസഭ

അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ഓ​രോ ക​മ്പ​നി​ക്കും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ചു​മ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് മു​ഈ​ൻ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ന​ല്ല സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും നി​ര​ന്ത​രം ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ന്‍റെ…

Read More

‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ ; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍…

Read More