
ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു
അടുത്ത ആഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കോടികളുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 2017ല്‍ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്ന് സമ്മാനത്തുക ഐസിസി 53 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയില്‍ വിവിധ വിഭാഗങ്ങളിൽ സമ്മാനത്തുകയായി ഐസിസി നല്‍കുന്നത്. കിരീടം നേടുന്ന ടീമിന് 2.24 കോടി യുഎസ് ഡോളര്‍ (ഏകദേശം 19.45 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 1.12 കോടി യുഎസ് ഡോളറാണ് (9.72…