കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കേരളാ കർണാടക അതിർത്തിയായ മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരുക്കേറ്റാണ് ആന ചരിഞ്ഞതെനാണ് നിഗമനം ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കർണാടക വനമേഖലയോട് ചേർന്ന പുഴയോരത്താണ് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയാണ് ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

Read More