കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; പ്രശ്‌നബാധിത പ്രദേശമല്ല: ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്ന് വനംമന്ത്രി

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ്‌ (70) കാട്ടുപന്നിയുടെ കുത്തേറ്റ് ഞായറാഴ്ച മരണപ്പെട്ടത്. രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല….

Read More

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്

തൃശൂർ വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ദമ്പതികൾക്ക് പരിക്ക്. ടാപ്പിംഗിന് പോയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക് ; സംഭവം ഇന്ന് പുലർച്ചെ

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ…

Read More

കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

പാലക്കാട് കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്…

Read More

കട്ടുപന്നിയെ കണ്ട് ഭയന്നോടി; വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്

പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എലിസബത്തിനെ കാണാതായത്. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റിൽ വീണത്. ഈ സമയം എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ്…

Read More

കാട്ടുപന്നിയുടെ കുത്തേറ്റു; സ്‌കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ഉള്ള്യേരിയിൽ സ്‌ക്കൂൾ വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂർ ഹയർസെക്കൻഡറി സ്‌ക്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് റോഡിൽ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്.  കുട്ടിയുടെ പിൻഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട്  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി…

Read More