
മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി
ഉത്തര്‍ പ്രദേശിലെ മഥുരയില്‍ മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. വിജയ് എന്നയാളാണ് ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സുഖ്ദേവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന്…