ട്രംപും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച; മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്ന് ട്രംപ്

വൈറ്റ് ഹൗസിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപ് – യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ തർക്കമെന്ന് റിപ്പോട്ട്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാ‌റിന് സമ്മതിച്ചില്ലെങ്കിൽ…

Read More

ആത്മീയ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’ ആരംഭിക്കാനൊരുങ്ങി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അദ്ദേഹം ഒപ്പുവെച്ചു. ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും ‘ഫെയ്ത്ത് ഓഫീസ്’ പ്രവര്‍ത്തിക്കുക. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവെന്ന് അറിയപ്പെടുന്ന ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം. അമേരിക്കയില്‍ ‘ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍’ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, പുതിയ അറ്റോര്‍ണി ജനറലായ പാം ബോണ്ടയ്ക്കു കീഴില്‍ ഒരു ദൗത്യസംഘത്തിനും കഴിഞ്ഞദിവസം ട്രംപ് രൂപം നല്‍കിയിരുന്നു. അമേരിക്കയുടെ…

Read More

‘ വിദ്യാർത്ഥികൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട് ‘ ; അമേരിക്കൻ ക്യാമ്പസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക്…

Read More

വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കി; തീരുമാനം അമേരിക്കൻ മുസ്ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്ന്

അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് മുസ്‍ലിം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി അമേരിക്കൻ മുസ്‍ലിം നേതാക്കൾ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇഫ്താർ റദ്ദാക്കിയത്. ജോ ബൈഡൻ, ​വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‍ലിം സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി നിരവധി മുസ്‍ലിം നേതാക്കൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാൽ, തങ്ങൾ പ​ങ്കെടുക്കില്ലെന്ന്…

Read More

വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ

വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ. ഇസ്രായേൽ – ഹമാസ് വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൺ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകൾ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. 

Read More