ഒ​മാ​നി​ൽ ആ​ദ്യ​മാ​യി ബ്രൈ​ഡ്‌​സ് തി​മിം​ഗ​ല​ത്തെ ക​​ണ്ടെ​ത്തി

മുസന്ദം ഗവർണറേറ്റിൽ ആദ്യമായി ബ്രൈഡ്സ് തിമിംഗലത്തെ കണ്ടതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) സ്ഥിരീകരിച്ചു. 2023ൽ ആരംഭിച്ച് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമുദ്ര സസ്തനി സ്പീഷീസ് സർവേ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് തിമിംഗലത്തെ കണ്ടത്. ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡ്‌സ്. പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയിരിക്കും. തലയിൽ മൂന്നു വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.സാധാരണയായി ചൂടുവെള്ളത്തിൽ കാണപ്പെടുന്ന ഇവ, ചെറിയ മത്സ്യങ്ങളെയും പ്ലവകങ്ങളെയും ആണ്…

Read More

ലോകത്തിലെ കൂറ്റൻ തിമിംഗല സ്രാവുകളുടെ കൂട്ടം ഖത്തറിൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ കൂ​ട്ട​ത്തെ ഖ​ത്ത​ർ സ​മു​ദ്ര പ​രി​ധി​യി​ൽ ക​ണ്ടെ​ത്തി. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പും സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ലാ​ണ് 366 തി​മിം​ഗ​ല സ്രാ​വു​ക​ള​ട​ങ്ങു​ന്ന കൂ​റ്റ​ൻ സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തെ​യും തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​ണി​തെ​ന്ന് മ​ന്ത്രാ​ല​യം എ​ക്സി​ൽ കു​റി​ച്ചു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന തി​മിം​ഗ​ല സ്രാ​വു​ക​ളു​ടെ ആ​രോ​ഗ്യ​വും വ​ലു​പ്പ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​രി​യ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​ലൂ​ടെ വി​ദ​ഗ്ധ​ർ ഇ​വ​യെ പ​ക​ർ​ത്തി​യ​ത്. ഖ​ത്ത​ർ ഉ​ൾ​ക്ക​ട​ലി​ലെ…

Read More

കർണാടക തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി

കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടല്‍ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായത് കൊണ്ട് ഏതുവിഭാഗത്തില്‍പെട്ട തിമിംഗലത്തിന്റെ ജഡമാണ് ഇതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീന്‍ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നുമാണ് ഉയരുന്ന അഭിപ്രായങ്ങൾ.കൂടുതല്‍ പരിശോധനക്ക് ശേഷമെ ഏതു വിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീന്‍ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ തീരത്തടിഞ്ഞത് ബാലീന്‍…

Read More