
‘പ്രവാസികൾക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്ന് ആരോപണം’; വികടൻ വാരികയ്‌ക്കെതിരെ പരാതി നൽകി ബിജെപി
പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ തമിഴ്നാട്ടിലെ വികടൻ വാരികയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പോൾ കനകരാജ് ആണ് ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കാർട്ടൂണിന്‍റെ പേരിൽ തമിഴ് വാരിക ‘വികടനെ’ വിലക്കിയ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക് ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോർ എംപി പറഞ്ഞു. കേന്ദ്ര…