
പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പിന്നിൽ പാക് ചാരസംഘടന ഐഎസ്‌ഐ എന്ന് സംശയം
പഞ്ചാബിൽ വൻ ആയുധശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐഇഡികളും ഉൾപ്പെട്ട ആയുധങ്ങളാണ് കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ-കുലാർ വനപ്രദേശത്ത് പൊലീസ്-കേന്ദ്രസേന നടത്തിയ പരിശോധനയിലാണ് ഈ ആയുധങ്ങൾ കണ്ടെത്തിയത്.