മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി പുതിയ സ്പീഡ് ബോട്ട്: നാളെ ഫ്ലാഗ് ഓഫ് ചെയ്യും

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി. 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു. …

Read More

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിന് തെറ്റില്ല; വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ലെന്ന് റോഷി അ​ഗസ്റ്റിൻ

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. കിൻഫ്രയ്ക്ക് നൽകിയ വെള്ളം പങ്കിടുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോൾ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ല. തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിർമ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എൻജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് മനസ്സിലായ കാര്യം അദ്ദേഹവും എനിക്ക് മനസ്സിലായ കാര്യമാണ്…

Read More

മഞ്ഞപ്പിത്ത ബാധ: സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ

തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറന്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. തളിപ്പറന്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയിൽ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട് 

Read More

മുല്ലപ്പെരിയാറിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ്നാട്; വെള്ളം ‘152 അടി ആക്കണം’: ജലനിരപ്പ് കൂട്ടണമെന്ന് മന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിൻ്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം. മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ…

Read More

കരിങ്ങാലി വെള്ളകുപ്പി ബിയർ കുപ്പി എന്ന് പ്രചരിപ്പിക്കുന്നവരുടെ മനോനില പരിശോധിക്കണം: ചിന്ത ജെറോം

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങൾക്ക് മറുപടിയായിട്ടാണ് ചിന്ത ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ…

Read More

പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുവരേണ്ട; അയ്യപ്പഭക്തർക്കായി വഴിനീളെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ച് വാട്ടർ അതോറിറ്റി

സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കായി വഴിനീളെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ചിരിക്കുകയാണ് സംസ്ഥാന വാട്ടർ അതോറിറ്റി.അതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വരേണ്ട സാഹചര്യം അയ്യപ്പഭക്തർക്ക് ഒഴിവാകുകയാണ് . പമ്പ മുതൽ സന്നിധാനം വരെ 106 കുടിവെള്ള കിയോസ്ക്കുകളാണുള്ളത്. മണിക്കൂറിൽ 35,000 ലിറ്റർ ആകെ ഉത്പാദനശേഷിയുള്ള ഒൻപത് ആർ ഓ പ്ലാന്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് . പമ്പയിൽ മൂന്നും,അപ്പാച്ചിമേട് , മരക്കൂട്ടം , ശരംകുത്തി എന്നിവയ്ക്ക് പുറമെ നീലിമലയിൽ രണ്ടും സന്നിധാനത്തും ആർ ഓ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. വിതരണം ഉറപ്പാക്കുന്നതിന് പമ്പയിൽ ആറുലക്ഷം…

Read More

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ?; ചൂടുവെള്ളം ഉപയോ​ഗിച്ച് തലവേദന കുറയ്ക്കാം

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. തലവേദന സഹിക്കാതായാല്‍ വേദനസംഹാരികളെ ആശ്രയിച്ച് നിസ്സഹായരായി ഇരിക്കാറുണ്ടോ. എന്നാല്‍ കേട്ടോളൂ ചൂടുവെള്ള പ്രയോഗം കൊണ്ട് മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി. തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മതിയത്രേ. പ്രശസ്ത അനസ്‌തേഷ്യേളജിസ്റ്റ് ഡോ. മൈറോ ഫിഗുര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലിലാണ് ഒരു യുവതി ഇപ്രകാരം പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പല ആരോഗ്യ വിദഗ്ധരും അഭിപ്രായങ്ങളുമായി…

Read More

മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുണെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്.മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസും കോർപറേഷൻ…

Read More

കുവൈത്ത് ശുദ്ധീകരിച്ച വെളളത്തിൻ്റെ ഉപയോഗം വർധിപ്പിക്കുന്നു

ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ന്റെ സു​സ്ഥി​ര വി​ക​സ​ന ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​ത​ല സ​മി​തി ച​ർ​ച്ച ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ശാ​ൻ, മ​ന്ത്രി ഡോ. ​മ​ഹ​്മൂ​ദ് ബു​ശഹ്‌​രി എ​ന്നി​വ​ർ സ​മി​തി​യു​ടെ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി വൈ​ദ്യു​തി-​ജ​ലം-​പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.നി​ര​വ​ധി സം​സ്ഥാ​ന ബോ​ഡി​ക​ൾ അ​ട​ങ്ങി​യ​താ​ണ് സ​മി​തി. സ​മി​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മീ​റ്റി​ങ് രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.കാ​ർ​ഷി​ക റി​സ​ർ​വു​ക​ളി​ലും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ ത​ടാ​ക​ങ്ങ​ളും വി​പു​ല​മാ​യ ജ​ല​പാ​ത​ക​ളും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത, വ്യ​വ​സാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​സ്ഥി​ര…

Read More

ഇന്നും കുടിവെള്ളം മുട്ടും; തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം ന​ഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ,…

Read More