
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കഴുകുന്നത് ശീലമാണോ?; ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. പലയിടങ്ങളിലും നിന്നും പലതരം കീടനാശിനികള്‍ തളിച്ച് എത്തുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിച്ചില്ലെങ്കില്‍ ഏത് തരം അസുഖങ്ങളും പിടിപെടും എന്ന് അറിയില്ല. അറിയാതെ പോലും ഈ മാലിന്യങ്ങള്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായി കഴുകുന്നത് വിളകള്‍ കഴിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് പഴങ്ങള്‍ പച്ചക്കറികളും കഴുകാന്‍ പറയുന്നത് എന്നും എങ്ങനെ ആണ് കഴുകേണ്ടതെന്നും ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴുകല്‍ എന്തുകൊണ്ട് പ്രധാനമാണ്…