
വാരിഫ് അക്കാദമി സന്ദർശിച്ച് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ
ഭിന്നശേഷിക്കാർക്കായി ആരംഭിച്ച ഖത്തറിലെ ആദ്യ സ്പെഷലൈസ്ഡ് അക്കാദമിയായ വാരിഫ് അക്കാദമി സന്ദർശിച്ച് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ. വിദ്യാഭ്യാസം ലഭിക്കാത്ത ബഹുവിധ വൈകല്യമുള്ളവർക്ക് അറബി ഭാഷയിൽ സമഗ്ര വിദ്യാഭ്യാസ-പുനരധിവാസ അവസരങ്ങളും സേവനങ്ങളുമാണ് വാരിഫ് അക്കാദമി മുന്നോട്ടുവെക്കുന്നത്. ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയും വൈസ് ചെയർപേഴ്സനുമായ ശൈക ഹിന്ദ് ബിൻത് ഹമദ് ആൽ ഥാനിയും പ്രത്യേക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരടങ്ങിയ സംഘവും ശൈഖ മൗസക്കൊപ്പം വാരിഫ് അക്കാദമിയിലെത്തിയിരുന്നു. വിവിധ വൈകല്യങ്ങളുള്ള വിദ്യാർഥികളെ പിന്തുണക്കുന്നതിന് വികസിപ്പിച്ച അക്കാദമിയുടെ…