വഖഫ് ഭേദഗതി ബിൽ; പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളമുണ്ടായി. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്. ജയ് ശ്രീറാം വിളികൾക്കിടയിലായിരുന്നു വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ…

Read More