
ദുബൈയിലെ വഖഫ് സ്വത്തുകളിൽ 18 ശതമാനത്തിന്റെ വർധന
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മാർഗ നിർദേശങ്ങൾക്ക് കീഴിൽ വഖഫ് സംരംഭങ്ങൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബൈയിലെ വഖഫ് സ്വത്തുക്കളിൽ 18 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം വഖഫ് ആസ്തികളുടെ എണ്ണം 948ലെത്തിയിരിക്കുകയാണ്. ഇതോടെ ആകെ ആസ്തി മൂല്യം 1003…