എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു ; വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടം

വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദൾ മെമ്പർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. പനമരത്ത് 11 വീതം അംഗങ്ങൾ എൽഡിഎഫിനും യുഡിഎഫിനും വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചിരുന്നത്. അതേസമയം അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ബിജെപിയുടെ ഒരു അംഗവും പങ്കെടുത്തില്ല. 

Read More

തെരുവുകളിൽ പ്രതിഷേധം ശക്തം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്….

Read More

വോട്ടെണ്ണൽ ആദ്യ ഫല സൂചനകൾ പുറത്ത്; ചേലക്കരയിൽ കാറ്റ് ഇടത്തോട്ട്: വയനാട് പ്രിയങ്ക, പാലക്കാട് ബി.ജെ.പി മുന്നിൽ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്. ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ്…

Read More

സംശയമുള്ളവരുടെ പട്ടിക തയ്യാർ; ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും: പാലക്കാട് കളക്ടര്‍

ഇരട്ട വോട്ട് പട്ടികയിൽ ഉള്‍പെട്ടവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർമാർക്ക്  കൈമാറി .ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്ന്  ജില്ല കളക്ടര്‍ ഡോ എസ് ചിത്ര പറഞ്ഞു. ഇരട്ട വോട്ടുളളവർ വോട്ട് ചെയ്യാൻ എത്തിയാല്‍ തടയുമെന്ന് സിപിഎം പറഞ്ഞു. എന്നാല്‍ അത്തരം ഭീഷണി വേണ്ടെന്നാണ് യുഡിഎഫിന്‍റെ  മറുപടി. പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന സിപിഎമ്മിന്‍റെ  പരാതിയുടെ  അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയിരിക്കുന്നത്….

Read More

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട മുബീന വോട്ട് രേഖപ്പെടുത്തി

വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടയിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ മുബീനയും വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പമാണ് മുബീന വോട്ട് ചെയ്യാനെത്തിയത്. പരിക്കേറ്റ മുബീന വാക്കിം​ഗ് സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ബൂത്തിലേക്കെത്തിയത്. നാട്ടുകാരെ കാണാനും വോട്ടു ചെയ്യാനും വേണ്ടിയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് പറഞ്ഞ മുബീന അതിവൈകാരികമായാണ് മാധ്യമങ്ങൾക്ക് മുന്നിൽ‌ പ്രത്യക്ഷപ്പെട്ടത്.

Read More

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ; വോട്ട് രേഖപ്പെടുത്തി ശ്രുതി , എല്ലാവരേയും പ്രതിനിധീകരിക്കാൻ ഒരാൾ വേണം , അതിനാൽ വോട്ട് രേഖപ്പെടുത്താൻ വന്നുവെന്ന് പ്രതികരണം

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ശ്രുതിയും വോട്ട് ചെയ്യാനെത്തി. ഉറ്റവരെ ഉരുളെടുത്തപ്പോൾ ശ്രുതിക്ക് കൂട്ടായി എത്തിയത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ വാഹനാപകടത്തെ തുടർന്ന് ജെൻസണും ശ്രുതിയെ വിട്ടുപോയി. അപകടത്തിൽ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഒരുപാട് പേർ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസ്സിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാൻ…

Read More

ഒരാൾ പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയും; വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം നേടും രാജ്മോഹൻ ഉണ്ണിത്താൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും. അത് അഞ്ച് ലക്ഷം വരെയാകാം. വയനാട്ടിൽ പി.വി അൻവർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയുമെന്നാണ് സരിൻ്റെ ആരോപണങ്ങളിൽ വ്യക്തമാക്കുന്നതെന്ന് രാജ്മോഹൻ…

Read More

വോട്ടർമാർ നിലപാട് വ്യക്തമാക്കി; നോട്ടക്കുള്ള വോട്ടുകളിൽ വൻകുറവ്

ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുകയും എന്നാൽ സ്ഥാനാർത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്ത് ബിജെപി അക്കൌണ്ട് തുറക്കുമെന്ന് സൂചന ശക്തമായ തൃശൂരിൽ മുൻ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ലഭിച്ചതിനേക്കാൾ വലിയ കുറവുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്ന വയനാട്ടിലും ഡീൻ കുര്യാക്കോസ് വ്യക്തമായ ഭൂരിപക്ഷം നേടി ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല. നിക്ഷ്പക്ഷരായി മാറി നിൽക്കുന്നതിനേക്കാൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജനങ്ങൾ തയ്യാറാവുന്നുവെന്നതാണ് വിയോജിപ്പിനുള്ള…

Read More

‘വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്, വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രതിസന്ധി’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബൃന്ദ കാരാട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ​ഡൽഹിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ഡൽഹി സെൻ്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാൻ എത്തിയത്. പിന്നീട് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ…

Read More

ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ജയന്ത് സിൻഹ

ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിൻഹ രം​ഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പ​ങ്കെടുക്കാത്തതിനും വോട്ട് ചെയ്യാത്തതിനുമാണ് ജയന്ത് സിൻഹക്ക് നോട്ടീസ് നൽകിയത്. ഇപ്പോൾ ഇക്കാര്യത്തിലാണ് എം.പിയുടെ പ്രതികരണം വന്നിരിക്കുന്നത്. പോസ്റ്റൽ ബാലറ്റിലൂടെ താൻ വോട്ട് രേഖപ്പെടുത്തിയതായിൈ അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല മണ്ഡലത്തിൽ മനീഷ് ജയ്സ്‍വാളി​നെ സ്ഥാനാർഥിയാക്കിയത് മുതൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ജയന്ത് സിൻഹ പറഞ്ഞു. ജയ്സ്വാളിനെ സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ അഭിനന്ദനവുമായി താൻ…

Read More