വോയിസ് മെസ്സേജ് ഇനി ഈസിയായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാം; വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്

വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ അപ്ഡേറ്റ് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണെങ്കിൽ അതില്‍ പറയുന്ന കാര്യങ്ങള്‍ ടെക്സ്റ്റായി വായിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. വോയിസ് മെസ്സേജ് ലഭിക്കുന്നയാള്‍ക്ക് മാത്രമാണ് അതിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് കാണാന്‍ സാധിക്കുക. അയക്കുന്നയാള്‍ക്ക് പറ്റില്ല. നിലവില്‍ മലയാള ഭാഷ ഇതില്‍ ലഭ്യമല്ല. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ഫോണില്‍ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു…

Read More

ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍ വരുന്നു; ഇനി വോയിസ് കമാന്റ് വഴിയും ഗൂഗിള്‍ പേ ഇടപാട് നടത്താനാകും

എഐ തരംഗത്തില്‍ മുന്നേറുകയാണ് ഗൂഗിള്‍ പേയും. ഗൂഗിള്‍ പേ ഓണാക്കി തുക എത്രയെന്ന് ടൈപ്പ് ചെയ്ത് ശേഷം പിന്‍ നമ്പറും ടൈപ്പ് ചെയ്ത് ഇനി സമയം കളയണ്ട എന്നാണ് ഗൂഗിള്‍ പേയുടെ പുതിയ അപ്ഡേഷന്‍ പറയുന്നത്. ഇതാ അതിവേഗം ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്ന ഒരു അടിപൊളി അപ്ഡേഷനാണ് ഗൂഗിള്‍ പേയില്‍ ഒരുങ്ങുന്നത്. ഇതാ വോയ്സ് കമാന്റ് വഴിയും ഇനി ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്നതാണ് പുതിയ അപ്ഡേഷന്‍. അടുത്ത് തന്നെ ഫീച്ചര്‍, ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമായിത്തുടങ്ങും എന്നാണ്…

Read More

മന്ത്രി സജി ചെറിയാന്‍ അധികാരത്തില്‍ തുടരരുത്; ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: സന്ദീപ് വാര്യര്‍

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്. രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരിമുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷംപോലും അധികാരത്തില്‍ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും…

Read More

ത്രീ, ടൂ, വൺ, ആ കൗണ്ട്ഡൗൺ ശബ്ദത്തിന്റെ ഉടമ ഇനിയില്ല; എൻ വളർമതി അന്തരിച്ചു

ത്രീ, ടൂ, വൺ… ചന്ദ്രയാൻ 3 വിക്ഷേപണ സമയത്ത് രാജ്യത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയതായിരുന്നു ആ കൗണ്ട്ഡൗൺ. എന്നാൽ ആ ശബ്ദത്തിന്റെ ഉടമയായ എൻ വളർമതി (64) യാത്രയായി. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വളർമതിയുടെ അന്ത്യം. 1984ലാണ് തമിഴ്‌നാട് സ്വദേശിനിയായ അവർ ഐ എസ് ആർ ഒയിലെത്തിയത്. ഐ എസ് ആർ ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങളിലെ കൗണ്ട്ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു.

Read More