വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Read More

ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു

സ്വകാര്യ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ പോലീസ് വിട്ടയച്ചു. ബസ് തൊഴിലാളികൾ പരാതി നൽകാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പോലീസ് വിട്ടയച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ബസ് തൊഴിലാളികള്‍ക്കുനേരെ തൊപ്പി ചൂണ്ടിയ തോക്കെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തൊപ്പിയെയും രണ്ടു സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് അഞ്ചു മണിക്കൂറിനുശേഷമാണ് ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തുകയും പരാതിയില്ലെന്ന്…

Read More

ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പോലീസ് കസ്റ്റഡിയിൽ

വടകര സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് കണ്ണൂർ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാർ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഉരസിയിരുന്നു. തുടർന്ന് വടകര സ്റ്റാൻഡിലെത്തിയ നിഹാലും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി….

Read More

പരസ്യം നൽകിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെയുള്ള വീഡിയോ പ്രചരിപ്പിക്കുമെന്ന് വ്ലോ​ഗ‍റുടെ ഭീഷണി; അറസ്റ്റ്

കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച് കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പരസ്യം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമ ചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യ വൈദ്യശാല പി.ആർ.ഒ ഓഫീസിൽ എത്തിയത്. ആര്യവൈദ്യശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള…

Read More

ബാഡ് ബോയ്സിന് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ് വീഡിയോ; വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്

ബാഡ് ബോയ്സ് എന്ന സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു വ്ളോ​ഗറോട് പറഞ്ഞത്. കഴിഞ്ഞദിവസം റിവ്യൂവർ പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയും ഇതൊരു…

Read More

കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്ളോഗര്‍ക്കെതിരെ കേസ്

ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോകള്‍ പങ്കുവച്ചത്. കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍…

Read More

‘ഇൻഫ്ലുവൻസർ മോട്ടോതന്യ’; റഷ്യയിലെ പ്രശസ്ത മോട്ടോ വ്ലോ​ഗർ ബൈക്ക് അപകടത്തിൽ മരിച്ചു

റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസർ മോട്ടോതന്യ എന്നറിയപ്പെടുന്ന താതിയാന ഓസോലിന ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ബിഎംഡബ്ല്യു ബൈക്ക് ട്രക്കിൽ ഇടിച്ചതിനെ തുടർന്നായിരുന്നു 38കാരിയുടെ അന്ത്യം.  തുർക്കിയിലാണ് അപകടകമുണ്ടായത്. റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡർ എന്നാണ് താതിയാന അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ തുർക്കിയെ ടുഡേ എന്ന മാധ്യമമാണ് അപകടം റിപ്പോർട്ട് ചെയ്തത്. മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയിൽ യാത്ര ചെയ്യവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവളോടൊപ്പമുണ്ടായിരുന്ന തുർക്കി ബൈക്ക് യാത്രികൻ ഒനുർ…

Read More

സഞ്ജു ടെക്കി സർക്കാർ സ്‌കൂൾ ചടങ്ങിൽ മുഖ്യാതിഥി; വിവാദമായതോടെ പിന്മാറി

മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ വ്ലോഗർ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിവാദം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ഇന്ന് ഉച്ചയ്ക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സഞ്ജു അറിയിച്ചു. വിവാദമുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായി സംഘാടകർ പറഞ്ഞു. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടു നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സമീപവാസിയെന്ന നിലയിലാണു…

Read More

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം, ചുംബിക്കാൻ ശ്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് വിട്ട് വിദേശ വ്‌ളോഗർമാർ

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്ളോഗർമാർ രംഗത്ത്. വിദേശ വ്ളോഗർമാരായ യുവാവും യുവതിയുമാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. തൃശൂർപൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാൾ തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം…

Read More

സ്പാനിഷ് വ്‌ലോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ജാർഖണ്ഡിൽ 4 പേർ അറസ്റ്റിൽ

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്. യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ലോഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. സംഭവം സർക്കാരിനെതിരെ…

Read More