വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. 10.30ക്ക് ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റൻ കപ്പലായ സെലസ്റ്റിനോ മരസ്‌കായെ ബർത്തിലെത്തി സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിർവ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ…

Read More

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്നെത്തും, അതിസുരക്ഷയിൽ തലസ്ഥാനം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന പശ്ചാത്തലത്തിൽ അതിസുരക്ഷയിൽ തലസ്ഥാനം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ ബുധനാഴ്ച നടന്നു. നഗരവും തുറമുഖവും പരിസരവും കനത്ത സുരക്ഷയിലാണ്. നഗരത്തിലടക്കം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. രാജ്ഭവനിലാണ് തങ്ങുക. വെള്ളിയാഴ്ച 10നു ശേഷം പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവർണർ,…

Read More