
ലുസൈൽ സ്കൈ ഫെസ്റ്റിവൽ: പെരുന്നാളിന് ലുസൈലിൽ ആഘോഷമൊരുക്കി വിസിറ്റ് ഖത്തർ
പെരുന്നാളിന് ലുസൈലിൽ ആഘോഷമൊരുക്കി വിസിറ്റ് ഖത്തർ. ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ ആകാശ വിസ്മയമൊരുക്കിയാണ് വിസിറ്റ് ഖത്തർ പെരുന്നാൾ ആഘോഷിക്കുന്നത്. എയറോബാറ്റിക്‌സ്, സ്‌കൈ ഡൈവിംഗ്, സ്‌കൈറൈറ്റിംഗ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്‌പ്ലേകൾ എന്നിവയുൾപ്പെടെ ആകാശത്ത് വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് വിസിറ്റ് ഖത്തർ. മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഷോയെന്ന് സംഘാടകരായ വിസിറ്റ് ഖത്തർ അറിയിച്ചു. ലുസൈൽ ബൊലേവാദിനോട് ചേർന്ന അൽ സഅദ് പ്ലാസയാണ് വേദി. ലൈറ്റ് എഫക്ടിന്റെയും മ്യൂസികിന്റെയും അകമ്പടിയോടെയുള്ള വെടിക്കെട്ട്, 3000ത്തിലേറെ ഡ്രോണുകൾ, പൈറോ…