
പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും; സംസ്ഥാനങ്ങളില്‍ നടപടി ശക്തമായി പോലീസ്
ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ലോങ് ടേം, നയതന്ത്ര വിസകള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. മാത്രമല്ല മെഡിക്കല്‍ വിസയില്‍ എത്തിയ പാക്ക് പൗരന്മാര്‍ അടുത്ത 48 മണിക്കൂറിനകം മടങ്ങണമെന്നാണ് നിര്‍ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ വിസ പാക് പൗരന്മാരുടെ കാലാവധി വെട്ടിച്ചുരുക്കിയത്. രാജ്യത്ത് തുടരുന്ന പാകിസ്ഥാന്‍ പൗരന്‍മാരെ എത്രയും വേഗം തിരികെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍…