
വിസ സേവങ്ങൾ പരിചയപ്പെടുത്താൻ ദുബൈയിൽ പ്രദർശനം ; ജൂൺ 24ന് ആരംഭിക്കും
വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ഈമാസം 24 മുതൽ വാഫി മാളിലാണ് പ്രദർശനം ഒരുക്കുക. ദുബൈ GDRFA യാണ് ഈമാസം 28 വരെ ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി പ്രദർശനം ഒരുക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം. ദുബൈയിലെ വിവിധ തരത്തിലുള്ള വിസകളെ കുറിച്ചും അവക്ക് അപേക്ഷ നൽകുന്നതിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകും. ഉപഭോക്തൃ സേവനം, ഗോൾഡൻ വിസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, റസിഡൻസി വിസ…