
ബി.സി.സി.ഐയുടെ നിയമത്തെ കുറിച്ച് വിരാട് കോഹ്ലി
ക്രിക്കറ്റ് പരമ്പരകൾക്ക് കുടുംബത്തെ കൊണ്ടുപോകുന്നതിന് ബി.സി.സി.ഐ നൽകുന്ന വിലക്കിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി. പരമ്പരകളിലെ കഠിനമായ സമയത്തിലൂടെ പോകുമ്പോൾ കുടംബത്തിന്‍റെ സാന്നിധ്യം വലിയ പങ്കുവെക്കുന്നുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു. മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന വേളയിൽ കൂടെ നിൽക്കാൻ കുടുംബം ഉള്ളത് ഒരുപാട് ഉപകാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരോട് കുടംബം എപ്പോഴും വേണമോ എന്ന് ചോദിച്ചാൽ വേണം എന്ന മാത്രമേ അവർ പറയുകയുള്ളൂ. മുറിയിൽ പോയി ഒറ്റക്ക് ഇരുന്ന് വിഷമിക്കാൻ വയ്യ. എനിക്ക്…