സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2024 ജൂൺ 6 മുതൽ 2024 ജൂൺ 12 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.2024 ജൂൺ 15-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ…

Read More

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2023 നവംബർ 2 മുതൽ 2023 നവംബർ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 10804 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ സ്വന്തം നാട്ടിലെത്തിയാലും പിഴയടക്കണം

ഗതാഗത സുരക്ഷ ലക്ഷ്യമിട്ട് ഖത്തർ -യുഎഇ സഹകരണത്തിന് ധാരണ. നിയമലംഘനങ്ങൾ നടത്തുന്നവർ സ്വന്തംനാട്ടിൽ തിരിച്ചെത്തിയാലും പിഴയടക്കേണ്ടിവരും. ഗതാഗത നിയമലംഘനങ്ങൾ ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാണ് ഖത്തറും യുഎഇയും തമ്മിൽ ധാരണയായത്. ഈ സംവിധാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ഗതാഗതമന്ത്രാലയം അറിയിച്ചു. അതായത് യുഎഇയിൽ നിന്നും ഖത്തറിലെത്തുന്ന ഒരാൾ ഇവിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ തിരിച്ച് യുഎഇയിലെത്തിയാലും പിഴയടക്കേണ്ടിവരും. ഇതിന് പക്ഷെ തിരിച്ച് ഖത്തറിൽ തന്നെ വരേണ്ടതില്ല. ഓൺലൈൻ വഴി പിഴയടയ്ക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത…

Read More