വെടിനിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടി നൽകും ; പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു സൈന്യത്തിന്‍റെയും ചർച്ച നടന്നത്.  പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങൾ…

Read More

ക്യാമറ; ആദ്യ 24 മണിക്കൂറിൽ കുടുങ്ങിയത് 84,000 പേർ

റോഡ് ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയവർക്ക് ചെലാൻ വിതരണം ഇന്നലെയും മുടങ്ങി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സെർവർ കേടായതിനാലാണ് ചെലാൻ വിതരണം ഇതുവരെ തുടങ്ങാൻ കഴിയാത്തത്. ചെലാൻ സജ്ജമാകാതെ എസ്എംഎസ് അയയ്ക്കേണ്ടെന്നാണു തീരുമാനം. പരീക്ഷണാർഥം അയച്ച എസ്എംഎസിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. എസ്എംഎസിൽ ഉള്ള ലിങ്ക് തുറക്കുമ്പോഴാണ് ഏതു കുറ്റത്തിനാണ് പിഴയിട്ടതെന്ന് അറിയാൻ കഴിയുക. പരീക്ഷണാർഥം അയച്ച എസ്എംഎസിൽ ഇൗ ലിങ്ക് തുറക്കാൻ കഴിഞ്ഞില്ല. ഇൗ പ്രശ്നവും പരിഹരിച്ച ശേഷമാകും എസ്എംഎസ് അയച്ചുതുടങ്ങുക. പിഴയീടാക്കി തുടങ്ങിയ തിങ്കളാഴ്ച…

Read More