
ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം
തെക്കൻ ബാത്തിന ഗവർണറേറ്റിൽ ജൂലൈ 26ന് തുറക്കുന്ന ഖസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമവും. ജീവനക്കാർക്കും തൊഴിലാളികൾക്കും ജീവിതവും ആശ്വാസവും നൽകുന്ന ഉയർന്ന സവിശേഷതകളോടെ രൂപകൽപന ചെയ്ത പാർപ്പിട സമുച്ചയങ്ങളാണ് ‘അൽ മസ്കാൻ’വില്ലേജെന്ന് ഖസാഈൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ എൻജിനീയർ സലേം ബിൻ സുലൈമാൻ അൽ ദഹ്ലി പറഞ്ഞു. തൊഴിലാളികളുടെ പാർപ്പിട സമുച്ചയങ്ങൾ 25,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമിച്ചിരിക്കുന്നത്. 35,000 ചതുരശ്ര മീറ്റർ സ്ഥലത്ത് സംയോജിത സേവന സമുച്ചയവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളുടെ പാർപ്പിട ഗ്രാമത്തിൽ…