പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി അറസ്റ്റിൽ

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിയെ അറസ്റ്റിൽ. പോക്സോ കേസിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More