കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണി​റ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദരുടെ നിരീക്ഷണത്തിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Read More

അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ബഹ്റൈൻ സന്ദർശിക്കും

ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു. സന്ദർശന വേളയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്‌റൈൻ രാജാവ് ഹമദ് ബിന് ഈസ അൽ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായും കൂടിക്കാഴ്ച നടത്തും. 

Read More

വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ; കോൺഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശ്രീകണ്ഠൻ അറസ്റ്റിൽ

തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിന് നടന്ന സംഭവത്തിൽ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് കാത്ത് നിൽക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബർ ആറിനാണ് സംഭവം നടന്നത്. പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ…

Read More

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ; രാജ്യസഭയിൽ ബഹളം , പ്രതിപക്ഷ അംഗങ്ങളോട് കയർത്ത് ഉപരാഷ്ട്രപതി സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയില്‍ അസാധാരണ രംഗങ്ങള്‍. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ…

Read More

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം ലഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. സ്വിറ്റ്‌സർലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റിലെ (ഐ.എം.ഡി.) വേൾഡ് കോംപിറ്റിറ്റീവ്‌നെസ് സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഐ.എം.ഡി. റാങ്കിങ്ങിൽ യു.എ.ഇ. പത്താം സ്ഥാനത്തായിരുന്നു. യു.എ.ഇ.യിലെ സർക്കാർ, സാമ്പത്തിക, വികസന മേഖലകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് നേട്ടം സാധ്യമായതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തിന്റെ ഉന്നമനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവർത്തനം പ്രശംസനീയമാണ്….

Read More

മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ; സഹയാത്രികരായിരുന്ന 9 പേരും മരിച്ചു

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡന്‍റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ…

Read More

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. വിമാനത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. മുൻ കാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ്…

Read More

സമവായ നീക്കം ഫലം കണ്ടില്ല ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം നിരസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകൾ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനും പാർലമെന്ററി പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കർ മുൻഗണന കൊടുക്കണമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു. സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും…

Read More

‘നല്ല ഓർമകൾ’; പുതിയ യുഎഇ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ച് പിണറായി വിജയൻ

യുഎഇ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണു മുഖ്യമന്ത്രി പുതിയ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ചത്. ഷെയ്ഖ് മൻസൂറിന്റെ സ്ഥലം സന്ദർശിച്ചതും തനിക്ക് അവിടെ നിന്നു ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമ്മകളാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. യുഎഇയുമായുള്ള കേരളത്തിന്റെ ബന്ധം ഷെയ്ഖ് മൻസൂറിന്റെ പിന്തുണയിൽ കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി കുറിച്ചു. ദിവസങ്ങൾക്കു മുമ്പാണ് ഫെഡറൽ സുപ്രീം കൗൺസിലിന്റെ അനുമതിയോടെ യുഎഇ പ്രസിഡന്റും അബുദാബി…

Read More

ജുഡീഷ്യറി തളളിയ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു; ബിബിസി വിവാദത്തിൽ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി

ബിബിസി വിവാദത്തിൽ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി. ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ ചിലർ നടത്തുന്നു. വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയ രീതിയിലുള്ള അധിനിവേശമാണ്. ബിബിസിയുടെ പേര് പറയാതെയാണ് വിമർശനം. അവാസ്തവവും ജുഡീഷ്യറി തളളിയതുമായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ  പേരിൽ എല്ലാം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഒരു ചടങ്ങിൽ പറഞ്ഞു. അതേസമയം ആദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിലേക്ക് കടന്നു. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി…

Read More