മലയാള സിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണ്; ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ല: സംവിധായകൻ കമൽ

ഇപ്പോഴത്തെ സിനിമകൾ പ്രേക്ഷകർ ഓർക്കുന്നില്ലെന്ന് സംവിധായകൻ കമൽ. മലയാളസിനിമയിൽ നിലനിൽക്കുന്ന പ്രതിസന്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളുടെ പ്രമോഷനുകളിൽ പോലും സംവിധായകർക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയാണെന്നും കമൽ കൂട്ടിച്ചേർത്തു.  ‘മുൻപ് പരാജയപ്പെട്ട സിനിമകൾ വരെ ജനങ്ങളുടെ മനസിലുണ്ടായിരുന്നു. ഇപ്പോൾ വിജയിച്ച സിനിമകൾ പോലും ആരും ഓർക്കുന്നില്ല. ഇത് പുതിയ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ്. സിനിമയുടെ സെ​റ്റിൽ പല താരങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് മ​റ്റൊരു പ്രതിസന്ധിയാണ്. ആദ്യത്തെ സിനിമ സൂപ്പർ ഹി​റ്റാക്കിയ പല സംവിധായകരും അടുത്ത…

Read More

തണുത്ത് വിറച്ച് ഡൽഹി; ശൈത്യം അതികഠിനം

ഉത്തരേന്ത്യയിൽ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തിൽ എത്തിയിരിക്കുകയാണ്. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകൾ അടച്ചു. രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചാ…

Read More

ഉഷ്ണതരംഗം; സ്വയം പ്രതിരോധം വളരെ പ്രധാനം: വീണാ ജോര്‍ജ്

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.  നിര്‍ജലീകരണം ഉണ്ടാകാന്‍…

Read More

മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ കുറ്റം; പൊട്ടിത്തെറിച്ച് നടി മേഘ്ന

തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സിസ് എന്ന ചിത്രം നേടിയത്. എന്നാൽ ഈ ചിത്രത്തിന് അനാവശ്യമായ ഹൈപ്പ് കൊടുക്കുന്നുവെന്ന വിമർശനവുമായി തമിഴ് നടിയും മലയാളിയുമായ മേഘ്ന രം​ഗത്ത് എത്തിയത് വലിയ വിവാദമായി. വൻ വിമർശനങ്ങളും ട്രോളുകളുമാണ് നടിയ്ക്ക് നേരെ ഉയർന്നത്. ഇതിന് പിന്നാലെ മേഘ്ന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ച് ഞാൻ പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. പക്ഷേ എന്നോട് ചോദിച്ച ചോദ്യം എന്താണ് എന്ന്…

Read More