
2026 ഫിഫ ഫുട്ബോൾ ലോകകപ്പ് ; മത്സര ക്രമവും വേദികളും പുറത്ത് വിട്ട് ഫിഫ
2026ലെ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങളുടെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. ഉദ്ഘാടന മത്സരം മെക്‌സിക്കോയിലും ഫൈനൽ യു.എസ്എയിലുമാണ് നടക്കുക. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാത സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് വിശ്വ കായിക മാമാങ്കത്തിന് ആദ്യ വിസിൽ ഉയരുക. ജൂലൈ 19ന് ന്യൂയോർക്കിലെ ന്യൂ ജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. യുഎസ്എ, മെക്‌സിക്കോ, കാനഡ സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിർണായിക്കാനുള്ള പോരിനു വേദിയാകുക. സെമി പോരാട്ടങ്ങൾ ഡാലസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലായി നടക്കും. 16…