വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കുന്നു. കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും…

Read More

മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ സംഭവം; പിതാവ് മരിച്ചു: രണ്ടു പേര്‍ കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന്…

Read More