‘ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ വേണ്ട’; മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ”മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപിക്കാനായി രാജ്യത്ത് സംഘപരിവാർ നീങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചാരണവും നടക്കുകയാണ്. ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. പക്ഷേ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്” – മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ”ലീഗ് തന്നെ ചീത്തയാക്കാൻ ശ്രമിക്കുന്നു….

Read More

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് തിരുത്തി ഒരാൾ തിരിച്ചെത്തിയാൽ അയാൾ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷെ അവസരവാദ…

Read More

‘എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല’: ​ വെള്ളാപ്പള്ളി

എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് തോന്നിയെങ്കിൽ സന്തോഷമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായാണ് ഇന്ന് വെള്ളാപ്പള്ളി എത്തിയത്.  എന്തുകൊണ്ട് വോട്ട്…

Read More