പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കഴുകുന്നത് ശീലമാണോ?; ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

കടകളില്‍ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. പലയിടങ്ങളിലും നിന്നും പലതരം കീടനാശിനികള്‍ തളിച്ച് എത്തുന്ന പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിച്ചില്ലെങ്കില്‍ ഏത് തരം അസുഖങ്ങളും പിടിപെടും എന്ന് അറിയില്ല. അറിയാതെ പോലും ഈ മാലിന്യങ്ങള്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായി കഴുകുന്നത് വിളകള്‍ കഴിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് പഴങ്ങള്‍ പച്ചക്കറികളും കഴുകാന്‍ പറയുന്നത് എന്നും എങ്ങനെ ആണ് കഴുകേണ്ടതെന്നും ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴുകല്‍ എന്തുകൊണ്ട് പ്രധാനമാണ്…

Read More

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നിരിക്കുകയാണ്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് 80ലേക്ക് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നിരിക്കുന്നത്. തമിഴ്നാട് – കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും…

Read More

മാനസിക ആരോഗ്യം സംരക്ഷിക്കാം; പഴങ്ങളും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പഠനം. പൂർണമായും പച്ചക്കറികളിലേക്കു തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമം. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി…

Read More

മാനസികാരോഗ്യത്തിന് പഴവും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളം കഴിക്കുന്നത് ഉത്തമം. നോൺ വെജിറ്റേറിയൻ മാത്രം ശീലിച്ചവർക്ക് ഇതെളുപ്പമാകില്ല. എന്നാൽ, എളുപ്പത്തിൽ വെജിറ്റേറിയൻ ആകാൻ ശ്രമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പൂർണമായും പച്ചക്കറികളിലേക്ക് തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമമാണ്. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും…

Read More

ഗതാഗതക്കുരുക്കിൽ കാറിലിരുന്ന പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ബംഗളൂരു നഗരത്തിലെ കാഴ്ച

ബംഗളൂരു നഗരം ഗതാഗതക്കുരുക്കിന്റെ പേരിൽ കുപ്രസിദ്ധമാണ്. ഡ്രൈവിംഗിലാകട്ടെ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരവുമാണ് ബംഗളൂരു. വാഹനത്തിരക്കും കുരുക്കും കാരണം കാൽനടയാത്ര പോലും ദുസഹമാണു നഗരത്തിൽ. ഐടി മേഖലയിലും മറ്റും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്ന ഈ നഗരത്തിൽ സമയത്തിന് ഒരിടത്തും എത്താൻ കഴിയാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കഴിക്കാൻ ഒട്ടേറെ കാര്യങ്ങൾ സർക്കാർമേഖലയിൽ ചെയ്യുന്നുണ്ട്. ഓവർബ്രിഡ്ജുകളും അണ്ടർ പാസുകളും നഗരത്തിൽ പലയിടത്തുമുണ്ട്. അണ്ടർ പാസായി മെട്രോയും പ്രവർത്തിച്ചു വരുന്നു. വിമാനത്താവളത്തിലേക്കടക്കം മെട്രോ ലൈനുകൾ ദീർഘിപ്പിച്ചുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും ട്രാഫിക് ജാമിനു…

Read More