
ശക്തമായ കടൽക്ഷോഭം; വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
തിരുവനന്തപുരം വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. ശക്തമായ കടൽക്ഷോഭത്തിൽ ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയി. ഒരു വർഷം മുൻപും ഇവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരുന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് ശക്തമായ തിരമാലയെ തുടർന്ന് ഇന്ന് പുലർച്ചെ തകർന്നത്. 2024 മാർച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയിൽ തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്….