ഷോർട്ട് സർക്യൂട്ട്: വാരാണസി റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

ഉത്തർപ്രദേശിലെ വാരാണസിയിലെ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു.  ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്താകെ വൻ പുകയും മൂടൽമഞ്ഞും പടർന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പൊലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…

Read More

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് സൂപ്രണ്ട് പറയുന്നത്. എന്നാൽ മൂന്ന്…

Read More

‘തന്റെ സഹോദരി വാരാണസിൽ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റോനെ’ ; രാഹുൽ ഗാന്ധി

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് രാഹുൽ ഗാന്ധി. വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷം വോട്ടിന് മോദി തോൽക്കുമായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്‍റെ അജയ് റായിക്കെതിരെ ആദ്യം പിന്നിൽ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍…

Read More

ആദ്യ റൗണ്ടിൽ വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാർത്ഥികളിൽ ബിഎസ്പി സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ…

Read More

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി

ഡൽഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 11.40 പ്രധാനമന്ത്രി പത്രിക സമർപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുകയാണ് മോദി. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഗംഗ തീരത്തുള്ള ദശാശ്വമേധ് ഘാട്ടില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. അവിടെ നിന്ന് ബോട്ടില്‍ നമോ…

Read More

‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കും’; ഹാസ്യനടൻ ശ്യാം രംഗീല

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രമുഖ ഹാസ്യനടൻ ശ്യാം രംഗീല. മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കുമെന്നാണ് ശ്യാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മോദിയുടെ അനുകരണത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്യാം രംഗീല. ‘വാരാണസിയിൽ നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങൾ തരുന്ന സ്നേഹം, അതെന്നെ ആവേശഭരിതനാക്കുകയാണ്. നോമിനേഷനെപ്പറ്റിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും ഒരു വീഡിയോയിലൂടെ ഉടൻതന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.’ വാരാണസിയിൽ എത്തിയശേഷം ശ്യാം എക്സിൽ കുറിച്ചു. ഇതിന് മുമ്പും ശ്യാം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടിരുന്നു. ‘ഞാൻ വാരാണസിയിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ഇന്ന് ദർശനവും പൂജയും നടത്തും. നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ…

Read More

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് അപ്പീൽ നൽകിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹർജികളിലാണ് ഇന്ന് വിധി പറയുന്നത്. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തുന്നതിനായി വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. തുടർന്ന് ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും…

Read More