
പരസ്പരം അംഗീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നത് പ്രണയത്തിൻ്റെ രാഷ്ട്രീയമാണ്; വിഡി സതീശൻ
പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണെന്നും പ്രിയപ്പെട്ട കുട്ടികൾ അത് തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രണയദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ട്, അത് തുല്യതയുടെയും പരസ്പര ബഹുമാനത്തിന്‍റേതുമാണ്. പ്രണയവും ജീവിതവുമാകട്ടെ ലഹരിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു. ദുരഭിമാന കൊല എത്രയോ വട്ടം നമ്മൾ…